പേരൂര്‍ക്കട: മുന്‍വൈരാഗ്യത്താല്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച രണ്ടുപേരെ പേട്ട പോലീസ് പിടികൂടി.
പൗഡിക്കോണം കെ.കെ. ലെയിന്‍ ശ്രീനിലയത്തില്‍ ശ്രീകാന്ത് (32), വിളപ്പില്‍ ചെറുകോട് ഗിരിജാ ഭവനില്‍ സുജിത്ത് എന്ന വിഷ്ണുപ്രഭ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഏഴിന് ആനയറയിലായിരുന്നു കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ആക്രമണത്തിന് ഇരയായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.